വാഹന പ്രേമികള്‍ക്ക് സ്വന്തമാക്കാന്‍ വാന്‍ ഈക്കോയുടെ പുതിയ പതിപ്പ്

മാരുതി സുസുക്കിയുടെ ജനപ്രിയ വാന്‍ ഈക്കോയുടെ പുതിയ പതിപ്പ് വിപണിയില്‍. ഈക്കോയുടെ സിഎന്‍ജി എന്‍ജിന്റെ ബിഎസ്6 പതിപ്പാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറൂം വില 4.64 ലക്ഷം മുതല്‍ 5.06 ലക്ഷം രൂപ വരെയാണ്.

നിര്‍മാണശാലയില്‍ നിന്ന് ഘടിപ്പിച്ച എസ് – സി എന്‍ ജി കിറ്റ് സഹിതമാണ് ഈ ഈക്കോയുടെ വരവ്. എല്ലാത്തരം ഭൂപ്രകൃതിയിലും മികച്ച ഡ്രൈവിങ് ക്ഷമതയും പ്രകടനവും ഉറപ്പാക്കാന്‍ ഈ കിറ്റിനാവുമെന്നാണ് മാരുതി സുസുക്കിയുടെ പറയുന്നത്.

വാഹനത്തിന്റെ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. വാഹനത്തിന്റെ പെട്രോള്‍ മോഡലിന്റെ ബിഎസ്6 പതിപ്പ് 2020 ജനുവരിയില്‍ അവതരിപ്പിച്ചിരുന്നു.

പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കുന്നതാണ്. 5 സ്പീഡാണ് ഗിയര്‍ബോക്സ് നല്‍കിയിട്ടുള്ളത്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top