പുതിയ രൂപത്തില്‍ മാരുതി ‘എസ്‌ക്രോസ്’ വരുന്നു

ഡംബര സ്വപ്നങ്ങളുമായി മാരുതി സാധാരണക്കാരന്റെ മനസ്സില്‍ ഇടം പിടിച്ചത് 2015ലാണ്.

സാധാരണക്കാരനു വേണ്ടിയുള്ള ലക്ഷ്വറി വാഹനങ്ങളുടെ വരവോടെയാണ് മാരുതിക്ക് പ്രാധാന്യം കൂടിയത്. മാരുതിയുടെ ക്രോസോവറായ എസ്‌ക്രോസാണ് പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ ആദ്യം അവതരിപ്പിച്ചത്.

പിന്നീട് ബലേനോയും ഇഗ്‌നിസും വന്നതോടെ എസ്‌ക്രോസിന്റെ വില്‍പന കുറഞ്ഞു.എന്നല്‍ രണ്ട് വര്‍ഷം കൊണ്ട് 53000 എസ് ക്രോസുകളാണ് വിപണിയിലെത്തിയത്. 8.5ലക്ഷത്തില്‍ തുടങ്ങി 12.5 ലക്ഷം വരെയായിരുന്നു വില.

scross00

രൂപത്തിലെ ആകര്‍ഷകത്വക്കുറവുമായിരുന്നു എസ്‌ക്രോസ് വാഹനപ്രേമികളില്‍ നിന്ന് അകലാനുണ്ടായ കാരണം.ഉപഭോക്താക്കല്‍ക്ക് ആവേശവുമായി പുതിയ രൂപത്തിലും എന്‍ജിനിലും മാറ്റം വരുത്തിയാണ് എസ്‌ക്രോസ് വന്നിരിക്കുന്നത്.

10 ക്രോം ബാറുകള്‍ നിരത്തിവച്ച് അതിനുചുറ്റും ദീര്‍ഘചതുരത്തിലുള്ള വെള്ളിത്തിളക്കം നല്‍കിയ പുതിയ ഗ്രില്ലും എല്‍.ഇ.ഡി പ്രോജക്ടര്‍ ലൈറ്റുകളും ഡെ ടൈം റണ്ണിങ്ങ് ലാമ്പുകളും പുത്തന്‍ എസ്‌ക്രോസിന്റെ സവിശേഷതകളാണ്.

scross99

എന്നാല്‍ ടച്ച്‌സ്‌ക്രീന്‍ പഴയതും സാധാരണ മാരുതിയില്‍ കാണുന്നതുമാണ് മോഡലിന്റെ പോരായ്മ.ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും ഉള്‍പ്പെടെ വേരിയന്റില്‍ ലെതര്‍ സീറ്റുകളും ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍,റെയിന്‍ സെന്‍സിങ്ങ് ,വൈപ്പറുകള്‍, ക്രൂസ് ണ്‍ട്രോള്‍, ഇരട്ട എയര്‍ബാഗുകള്‍,എ.ബി.എസ് തുടങ്ങിയ പ്രത്യേകതകളും ഉണ്ട്.

90ബിഎച്ച്പി കരുത്തും 200എന്‍എം ടോര്‍ക്കും എന്‍ജിനില്‍ മാരുതിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുണാണ് മറ്റൊരു സവിശേഷത.

ബ്രേക്കിങ്ങ് പവറിനെ കരുത്താക്കി മാറ്റാനും ഹൈബ്രിഡിനാകും.8.5ലക്ഷം മുതല്‍ 11.5വരെയാണ് എസ്‌ക്രോസ്സിന്റെ പതീക്ഷിക്കപ്പെടുന്ന വില.ഹ്യൂണ്ടായ് ക്രെറ്റയുടെ പ്രധാന എതിരാളിയായാണ് അരങ്ങേറ്റം.

Top