മാരുതിയുടെ പുതിയ അള്‍ട്ടോ കെ10 സിഎൻജി പതിപ്പ് വരുന്നു

2022 മാരുതി സുസുക്കി ആൾട്ടോ K10 നെ കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. മോഡൽ ലൈനപ്പ് ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായാണ് സുസുക്കിയുടെ പുതിയ വരവ്. 3.99 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി കണക്കാക്കുന്നത്.

67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കും നൽകുന്ന 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ് ഈ പുതിയ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനമുള്ള മോട്ടോർ 24.39kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അടുത്ത ഘട്ടത്തിൽ പുതിയ മാരുതി ആൾട്ടോ K10 CNG പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റിലേക്ക് ഘടിപ്പിച്ച 1.0L പെട്രോൾ എഞ്ചിനുമായി വരുന്ന സെലെരിയോ സിഎൻജി മോഡലിന് സമാനമായിരിക്കും ഹാച്ച്ബാക്കിന്റെ സിഎന്‍ജി മോഡൽ. ഈ എഞ്ചിന്‍ 57 ബിഎച്ച്പി പവറും 82 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. ഒരു സിലിണ്ടറിന് രണ്ട് ഫ്യുവൽ ഇൻജക്ടറുകൾ, ഉയർന്ന താപ ദക്ഷത, ഉയർന്ന കംപ്രഷൻ അനുപാതം എന്നിവ ഉണ്ടാകും. സെലേരിയോ സിഎൻജി 35.60km/kg ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതായി മാരുതി സുസുക്കി അവകാശപ്പെടുന്നു. പുതിയ മാരുതി ആൾട്ടോ കെ10 സിഎൻജിക്കും ഇതേ പവറും മൈലേജും ഉണ്ടായിരിക്കാനാണ് സാധ്യത.

2022 മാരുതി ആൾട്ടോ K10 നെ കുറിച്ച് പറയുമ്പോൾ, ഹാച്ച്ബാക്കിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നു. ഇതിന് കൂടുതൽ നേരായ ഡാഷ്‌ബോർഡും സ്‌പോർട്ടി ഓൾ-ബ്ലാക്ക് ഇന്റീരിയർ തീമും ഉണ്ട്. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സഹിതമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. സൈഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീൽ, ഇന്റീരിയർ ഡോർ ഹാൻഡിലുകൾ, കൺട്രോൾ സ്റ്റിക്കുകൾ തുടങ്ങിയ ഫീച്ചറുകൾ പുതിയ സെലേറിയോയിൽ നിന്നും ലഭിക്കും.

Top