മാരുതിയുടെ മിനി എസ്യുവി ഇന്ത്യന്‍ വിപണിയിലേയ്ക്ക്

മാരുതിയുടെ മിനി എസ്യുവി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിച്ച ഫ്യൂച്ചര്‍ എസ് എന്ന കണ്‍സെപ്റ്റ് മോഡലാണ് മിനി കോംപാക്ട് എസ്യുവിയില്‍ മാരുതിയെ പ്രതിനിധീകരിക്കുന്നതെന്നാണ് സൂചന.

മാരുതി ഫ്യൂച്ചര്‍ എസിനായി കരുതിവെച്ചിരിക്കുന്നത് കോംപാക്ട് എസ്യുവി ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റാണ്‌.

ഈ വാഹനത്തിന്റെ ഡിസൈന്‍ നല്‍കിയിരിക്കുന്നത് ബോക്സി ഡിസൈനിലാണ്. വാഹനത്തിന്റെ പുറം മോടിയെ അലങ്കരിക്കുന്നത് മസ്‌കുലാര്‍ ബോഡിയും ക്രോമിയം ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ്.

വാഹനത്തിന്റെ ഇന്റീരിയറെ ആകര്‍ഷകമാക്കുന്നത് സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ്.

വാഹനത്തിന് കരുത്തേകുന്നത് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരീസ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലായിരിക്കും.

Top