മാരുതി എര്‍ട്ടിഗ എംപിവിയില്‍ കരവിരുത് തെളിയിച്ച് കിറ്റ് അപ്പ്

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് കിറ്റ്അപ് ഓട്ടോമോട്ടീവ് ശക്തമായ സാന്നിധ്യമായി മാറുകയാണ്.

മാരുതി എര്‍ട്ടിഗ എംപിവിയിലും തങ്ങളുടെ കരവിരുത്‌ തെളിയിച്ചിരിക്കുകയാണ് കിറ്റ് അപ്പ് ഓട്ടോമോട്ടീവ്.

വലിയ എയര്‍ ഇന്‍ലെറ്റുകള്‍, കൊറോണ റിങ്ങുകളോട് കൂടിയ ഡ്യൂവല്‍ ഫോഗ് ലാമ്പുകള്‍, അഗ്രസീവ് ഏപ്രണ്‍ എന്നിവ ഉള്‍ക്കൊണ്ടൊരുങ്ങിയതാണ് ഈ കസ്റ്റം എര്‍ട്ടിഗയുടെ സ്‌പോര്‍ടി ബമ്പര്‍

ബ്ലാക് പ്ലാസ്റ്റിക് പാനല്‍ കൊണ്ട് മൂടപ്പെട്ട ഗ്രില്ലും, ബ്ലാക്ഡ്ഔട്ട് പ്രൊജക്ടര്‍ ലാമ്പുകളും എര്‍ട്ടിഗയുടെ രൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഫൊക്‌സ് ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും, വലുപ്പമേറിയ റിയര്‍ സ്‌പോയിലറുമാണ് റിയര്‍ എന്‍ഡ് ഡിസൈന്‍ ഫീച്ചറുകള്‍.

റോസ് ഗോള്‍ഡ് റാപ് നേടിയ എക്സ്റ്റീരിയര്‍ ഫിനിഷാണ് എര്‍ട്ടിഗയുടെ തിളക്കത്തിന് പിന്നിലുള്ളത്.

റോസ് ഗോള്‍ഡ് എക്സ്റ്റീരിയറിനോട് കിടപിടിക്കുന്ന ഇന്റീരിയര്‍ തീമാണ് ഉള്ളിലുള്ളത്.

ഡയമണ്ട് സ്റ്റിച്ചിങ്ങോട് കൂടിയ ഡാക്കോട്ട ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും, ഓള്‍ബ്ലാക് ഇന്റീരിയറുമാണ് അകത്തളത്തെ പ്രധാന കാഴ്ച.

കസ്റ്റം എര്‍ട്ടിഗയുടെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 88.7 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ DDiS എഞ്ചിനാണ് മാരുതി എര്‍ട്ടിഗയില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എര്‍ട്ടിഗ എംപിവിയില്‍ മാരുതി ലഭ്യമാക്കുന്നത്.

Top