മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ എന്‍ജിനൊപ്പം ഗിയര്‍ബോക്സും മാറുന്നു

മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ എന്‍ജിനൊപ്പം ഗിയര്‍ബോക്സും മാറുന്നു. മാരുതിയുടെ പുതിയ സിയാസില്‍ ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്സ് നല്‍കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ വാഹനങ്ങളില്‍ ഇത് ആദ്യമായാണ് ആറ് സ്പീഡ് ഗിയര്‍ബോക്സ് ഒരുക്കുന്നത്.

DDiS 225 എന്ന് പേരു നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ പുതിയ എന്‍ജിനില്‍, 95.17 പിഎസ് പവറും 225 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-6 നിലവാരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എന്‍ജിനിനില്ല, 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കിയിരുന്ന വാഹനത്തില്‍ 26.82 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭിക്കുകയുള്ളു.

Top