മാരുതി എര്‍ട്ടിഗ സെവന്‍ സീറ്റര്‍ പതിപ്പ് എക്സ്എല്‍-7 ഉടന്‍ എത്തും

മാരുതി എര്‍ട്ടിഗ എംപിവിയുടെ സെവന്‍ സീറ്റര്‍ പതിപ്പ് എക്സ്എല്‍-7 എത്തുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്. എര്‍ട്ടിഗയുടെയും എക്സ്എല്‍6-ന്റെയും പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എക്സ്എല്‍-7 ഡിസൈനില്‍ മാറ്റം വരുത്തിയിട്ടണ്ട്.

വാഹനത്തിന്റെ വലിപ്പം 4450 എംഎം നീളംവും 1775 എംഎം വീതിയും 1710 എംഎം ഉയരം 2740 എംഎം വീല്‍ബേസ് എന്നിങ്ങനെയാണ്. ബൂട്ട് സ്പേസ് വരുന്നത് 199 ലിറ്ററാണ്. എന്നാല്‍, മൂന്നാം നിര സീറ്റ് മടക്കിയാല്‍ ഇത് വീണ്ടും ഉയര്‍ത്താന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

എക്സ്എല്‍-7ന്റെ മുന്‍വശത്ത് നല്‍കിയിരിക്കുന്നത് ഡിആര്‍എല്ലും കോര്‍ണര്‍ ലൈറ്റും നല്‍കിയിട്ടുള്ള വലിയ ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, ക്രോമിയും സ്ട്രിപ്പ് നല്‍കിയുള്ള ബ്ലാക്ക് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റ്, ക്ലാഡിങ്ങ് അകമ്പടിയില്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന ഫോഗ് ലാമ്പ് തുടങ്ങിയവയാണ്.

വാഹനത്തിന് കരുത്തേകുക 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുക 104 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഒരുക്കുന്നതാണ്.

Top