വാഗണ്‍ആര്‍ ഇലക്ട്രിക്ക് അടുത്ത വര്‍ഷമെത്തും ; വില 12 ലക്ഷം രൂപയെന്ന് മാരുതി

2020 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും നിര്‍ണായക മോഡലാണ് വാഗണ്‍ആര്‍ ഇവി. നിലവില്‍ മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍.

നിലവില്‍ 4.3 ലക്ഷം രൂപയ്ക്കാണ് വാഗണ്‍ആര്‍ വില്‍പ്പനയ്ക്ക് വരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ചെറു വൈദ്യുത കാറിന് പോലും ഏകദേശം 12 ലക്ഷം രൂപ വില കുറിക്കപ്പെടുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തി. അതായത് പുതിയ വാഗണ്‍ആര്‍ ഇവിയ്ക്കും ഇതേ വിലയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡീസല്‍ കാറുകള്‍ നിര്‍ത്തി പുതിയ ഹൈബ്രിഡ്, ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്താനാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം.

അടുത്തിടെ നടന്ന പഠനം പ്രകാരം 350 പൊതു ചാര്‍ജിങ് സ്റ്റേഷനുകളാണ് വൈദ്യുത വാഹനങ്ങള്‍ക്കായി ഇന്ത്യയിലുള്ളത്. ഇതേസമയം, പെട്രോള്‍ പമ്പുകളുടെ എണ്ണം 57,000 കടക്കും. വൈദ്യുത കാറുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണ് ടിഗോര്‍, ടിയാഗൊ ഇവി മോഡലുകളെ വിപണിയില്‍ കൊണ്ടുവരാന്‍ ടാറ്റ മടി കാണിക്കുന്നത്.

Top