ഹ്യൂണ്ടായുടെ ക്രേറ്റക്ക് വെല്ലുവിളിയുമായി മാരുതി–ടൊയോട്ട സഖ്യം

മാരുതി ടൊയോട്ട സഖ്യം ചെറു എസ്‍യുവി വിപണിയിൽ മത്സരിക്കാൻ പുതിയ വാഹനം വികസിപ്പിക്കുന്നു. ജൂലൈ 1നാണ് വാഹനത്തിന്റെ ആദ്യ പ്രദർശനം നടക്കുക. ഡി 22 എന്ന കോഡുനാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. വാഹനത്തിന്റെ ടൊയോട്ട പതിപ്പാണ് ആദ്യം വിപണിയിലെത്തുക. പിന്നാലെ വൈഎഫ്ജി എന്ന മാരുതി പതിപ്പും പുറത്തിറങ്ങും.

ടൊയോട്ട ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കമ്പനി ഹൈറൈഡർ എന്ന പേര് ഇന്ത്യയിൽ ട്രേഡ് മാർക്ക് ചെയ്തിട്ടുണ്ട്. ഈ പേരിലായിരിക്കും വാഹനം ഇന്ത്യയിൽ എത്തുക.

ടൊയോട്ടയുടെ ബിഡഡി ശാലയിലാണ് വാഹനം നിമിക്കുന്നത്. ഹൈറൈഡറുടെ മാരുതി പതിപ്പിന്റെ നിർമാണവും ഇവിടെ തന്നെയാണ് നടകുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ് നെറ്റ്‌വർക്കായ നെക്സയായിരിക്കും വാഹനം അടുത്തവർഷം വിപണിയിലെത്തിക്കുക.

Top