മാരുതി സുസുക്കി പെര്‍ഫോമെന്‍സ് പതിപ്പായ സ്വിഫ്റ്റ് സ്‌പോട്ട് ഇന്ത്യയിലേക്ക്

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പെര്‍ഫോമെന്‍സ് പതിപ്പായ സ്വിഫ്റ്റ് സ്‌പോട്ട് ഇന്ത്യയിലേക്ക് എത്തുന്നു. ബിഡബ്ല്യു ഓട്ടോവേള്‍ഡാണ് ഇന്‍സ്റ്റഗ്രാമിലുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. വൈറ്റ് ഫിനീഷിങ്ങിലുള്ള സ്വിഫ്റ്റ് സ്‌പോട്ടാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്.

എല്‍ഇഡി ലൈറ്റുകളും സ്‌പോര്‍ട്ടി ഭാവമുള്ള അഞ്ച് സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും, സ്‌കേര്‍ട്ടുകളും ക്ലാഡിങ്ങുകളും നല്‍കിയാണ്‌ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്.

സ്‌പോര്‍ട്ട് ബാഡ്ജിങ്ങ് സീറ്റുകള്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, പുതിയ ഡിസൈനിലുള്ള എസി നോബ്, രൂപമാറ്റം വരുത്തിയ ഗിയര്‍ ലിവര്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് സ്വിഫ്റ്റ് സ്‌പോട്ടിന്റെയും ഇന്റീരിയറിലുള്ളത്.

വേരിബിള്‍ ഫ്യുവല്‍ പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ ഇന്‍ടേക്ക് എയര്‍ പ്രഷര്‍ സെന്‍സര്‍ കണ്‍ട്രോള്‍,പെന്‍ഡുലം ടൈപ്പ് മൗണ്ടിങ്ങ് സിസ്റ്റം എന്നിവയുള്ള 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനാണ് സ്‌പോട്ടിലുള്ളത്. ഇത് 138 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

മാരുതിയുടെ സ്വന്തം ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സ്വിഫ്റ്റ് സ്‌പോട്ട്. 3890 എംഎം നീളവും 1735 എംഎം വീതിയും 1495 എംഎം ഉയരവും 2450 എംഎം വീല്‍ബേസുമാണ് സ്വിഫ്റ്റ് സ്‌പോട്ടിനുള്ളത്.

Top