ബലേനോയില്‍ ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്തി മാരുതി

പ്രീമിയം ഹാച്ച്ബാക്ക് ബലേനോയില്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി. 2019 ല്‍ എത്തിയ ബലേനോയുടെ അതേ രൂപത്തിലാണ് പുതിയ ബലേനോ ഹൈബ്രിഡും എത്തുന്നത്.

ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ വേറേ പുതിയ മാറ്റങ്ങളൊന്നും ബലേനോ ഹൈബ്രിഡില്ല. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഹൈബ്രിഡ് സംവിധാനം മാരുതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏത് എന്‍ജിനാണ് ഹൈബ്രിഡ് ബലേനോയില്‍ നല്‍കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല.

അനാവശ്യമായ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും കൂട്ടുന്നതാണ് മാരുതിയിലെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം.എന്നാല്‍ ഹൈബ്രിഡ് ബലേനോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് സംബന്ധിച്ചുള്ള ഔദ്ദ്യോഗിക വിവരങ്ങള്‍ കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.

Top