വിപണി കീഴടക്കാന്‍ കിടിലന്‍ ഓഫറുമായി മാരുതി സുസുക്കി രംഗത്ത്

maruthisusuki

കാര്‍ നിര്‍മ്മാതാക്കളായ മാരുതി വമ്പിച്ച ഓഫറുകളുമായി എത്തിയിരിക്കുന്നു.ജിഎസ്ടി വാഹന വിപണിക്കു തിരിച്ചടി ആയതോടെ വില്‍പ്പനയിലുണ്ടായ ഇടിവാണ് ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

സിയാസ് ഡീസല്‍ പതിപ്പുകള്‍ക്കു ഒരു ലക്ഷം രൂപ വരെയാണ് ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.

40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെയുള്ള എക്‌സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് സിയാസില്‍ മാരുതി നല്‍കുന്ന ഇളവ്.

80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പെട്രോള്‍ എഡിഷനില്‍ നല്‍കുന്നത്.

20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് സിയാസ് പെട്രോള്‍ പതിപ്പുകള്‍ നല്‍കുന്നത്.

സ്വിഫ്റ്റിനു പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 45,000 രൂപയുടെ ആനുകൂല്യമാണ് മൊത്തം നല്‍കുന്നത്.

25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സേഞ്ച് ബോണസും 5,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും അവതരിപ്പിക്കുന്നു.

എര്‍ട്ടിഗ മോഡലിനു 70,000 രൂപയുടെ ഇളവാണ് കമ്പനി നല്‍കുന്നത്.കൂടാതെ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 45,000 രൂപയുടെ എക്‌സേഞ്ച് ബോണസും 5,100 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും നല്‍കുന്നു.

Top