മാരുതി സുസുകി വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

മാരുതി സുസുകി വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ഉല്‍സവ സീസണില്‍ പരമാവധി വില്‍പ്പന നേടുകയെന്ന ലക്ഷ്യത്തോടെയാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

സ്പീക്കറുകള്‍ സഹിതം ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയോടെ ഡബിള്‍ഡിന് മ്യൂസിക് പ്ലെയര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കുഷന്‍ സെറ്റുകള്‍ സഹിതം സീറ്റ് കവറുകള്‍, എക്സ്റ്റീരിയര്‍ ബോഡി ഗ്രാഫിക്‌സ്, റിയര്‍ സ്‌പോയ്‌ലര്‍ എന്നിവയാണ് പുതുതായി നല്‍കിയിരിക്കുന്നത്.

ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ആറിന് രണ്ട് ആക്‌സസറി കിറ്റുകളും മാരുതി ലഭ്യമാക്കുന്നു. 15,490 രൂപയും 25,490 രൂപയുമാണ് വില. സ്റ്റാന്‍ഡേഡ് വാഗണ്‍ആറിന് 4.17 ലക്ഷം രൂപയും എഎംടി നല്‍കിയ ടോപ് സ്‌പെക് വേരിയന്റിന് 5.39 ലക്ഷം രൂപയുമാണ് വില.

1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയില്‍ വാഗണ്ആര്‍ ഉപയോഗിക്കുന്നത്. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റിലും വാഗണ്‍ആര്‍ ലഭിക്കും. നെക്സ്റ്റ്‌ജെന്‍ വാഗണ്‍ആര്‍ ഇപ്പോള്‍ പരീക്ഷിച്ചുവരികയാണ് മാരുതി. അടുത്ത വര്‍ഷമാദ്യം ഷോറൂമുകളിലെത്തിയേക്കും.

Top