മാരുതി സുസൂക്കിയുടെ ജൂലൈയിലെ വില്‍പ്പനയില്‍ 0.6 ശതമാനം ഇടിവ്

Maruti cars

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സൂസൂക്കിയുടെ ജൂലൈയിലെ വില്‍പ്പനയില്‍ ഇടിവ്. 0.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ മാസം 164369 കാറുകളാണ് കമ്പനി വില്‍പ്പന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 165346 യൂണിറ്റായിരുന്നു.

ആഗോള തലത്തിലെ വില്‍പ്പനയില്‍ കമ്പനിക്ക് ഉണ്ടായ ഇടിവാണ് ഇന്ത്യയിലും വില്‍പ്പന കുറയാന്‍ കാരണമായത്. മാരുതി സുസുക്കി ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നീ മോഡലുകളുടെ വില്‍പന 10.9 ശതമാനം ഇടിഞ്ഞ് 37710 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 42310 യൂണിറ്റായിരുന്നു.

കോംപാക്ട് സെഗ്മെന്റില്‍ 17.8 ശതമാനം വില്‍പന വളര്‍ച്ചയുണ്ടായി. മാരുതി സുസുക്കി ഈ വിഭാഗത്തില്‍ 74373 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷം ഇത് 63116 ആയിരുന്നു.

എന്നാല്‍ 99.2 ശതമാനം ഇടിവാണ് സെഡാന്‍ സിയസിന് ഉണ്ടായിരിക്കുന്നത്. ജൂലൈയില്‍ 48 യൂണിറ്റ് മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയത്. 2017 ജൂലൈയില്‍ ഇത് 6377 യൂണിറ്റായിരുന്നു.

Top