വില്‍പനയില്‍ മികച്ച നേട്ടം കൈവരിച്ച് മാരുതി സുസുക്കിയുടെ സൂപ്പര്‍ കാരി മിനി ട്രക്ക്

മാരുതി സുസുക്കിയുടെ സൂപ്പര്‍ കാരി മിനി ട്രക്കിന്റെ വില്‍പനയില്‍ മികച്ച നേട്ടം. വിപണിയിലെത്തി മൂന്ന് വര്‍ഷങ്ങള്‍ക്കകമാണ് വാഹനത്തിന്റെ വില്‍പന അമ്പതിനായിരം യൂണിറ്റ് കടന്നതായി കമ്പനി അറിയിച്ചത്.

രാജ്യത്തുടനീളമുള്ള വിപണികളില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വകഭേദങ്ങളിലാണ് സൂപ്പര്‍ കാരി എത്തുന്നത്. ഈ വാഹനം ആദ്യം രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ മാത്രമായിരുന്നു വില്‍പനയ്ക്കെത്തിയത്.

2018 മാര്‍ച്ചില്‍ വാഹനത്തിന്റെ വില്‍പന 10,000 യൂണിറ്റ് കടക്കുകയും അതേ വര്‍ഷം സെപ്തംബറില്‍ വില്‍പന 20000 യൂണിറ്റിലെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് 2019 ജൂണ്‍ മാസത്തോടെ വില്‍പന നാല്‍പതിനായിരം യൂണിറ്റായും ഉയരുകയുണ്ടായി. അതിന്‌ ശേഷമുള്ള ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇത് 50000 യൂണിറ്റും പിന്നിട്ടു.

72 ബിഎച്ച്പി പവറും 101 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് സൂപ്പര്‍ കാരിക്കുള്ളത്. ഡീസല്‍ പതിപ്പില്‍ 793 സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയത്.

Top