ചരിത്ര നേട്ടവുമായി മാരുതി സുസുക്കി വാഗൺ ആർ ; 20 വർഷം കൊണ്ട് വിറ്റത് 30 ലക്ഷം യുണിറ്റ്

ന്യൂഡൽഹി: 30 ലക്ഷം വാഗൺ ആർ കാറുകൾ വിറ്റ് മാരുതി സുസുക്കി. 20 വർഷംകൊണ്ടാണ് 30 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നത്. ‌1999ൽ മോഡൽ അവതരിപ്പിച്ചപ്പോൾ മുതൽ വിപണിയിൽ നിന്നു മികച്ച പ്രതികരണമാണ് മോഡലിനു ലഭിച്ചത്. 2008ൽ 5 ലക്ഷം യൂണിറ്റുകൾ വിറ്റു. 2012 ൽ 10 ലക്ഷം യൂണിറ്റുകളും 2015 ൽ 15 ലക്ഷം യൂണിറ്റുകളും 2017 ൽ 20 ലക്ഷവും 2021 ൽ 25 ലക്ഷവും 2023 ൽ വിൽപന 30 ലക്ഷം യൂണിറ്റും പിന്നിട്ടു.

കഴിഞ്ഞ രണ്ടുവർഷത്തെ കാർ വിൽപനയിൽ രാജ്യത്ത് ആദ്യ റാങ്കിങ്ങിലെത്തിയതും വാഗൺആറായിരുന്നു. മൂന്നാം തലമുറ വാഗൺ ആറാണ് നിലവിൽ വിപണിയിലുള്ളത്. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ സിഎൻജി എൻജിൻ മോഡലുകളിൽ വാഗൺ ആർ ലഭിക്കും. 24% നിലവിലെ ഉപയോക്താക്കളും പുതിയ കാർ വാഗൺ ആറിന്റെ പുതിയ മോഡൽ ആകണമെന്ന് ആഗ്രഹിക്കുന്നതായി സർവേയിൽ കണ്ടെത്തിയതായും മാരുതി സുസുക്കി അവകാശപ്പെട്ടു.

Top