ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റുന്നത് മാരുതി ; ദിവസവും വില്‍ക്കുന്നത് അയ്യായിരം കാറുകള്‍

Maruti cars

വാഹന നിര്‍മ്മാതാക്കളായ മാരുതി ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നത് അയ്യായിരം കാറുകള്‍.കഴിഞ്ഞ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ മാരുതിയാണെന്നാണ് റിപ്പോര്‍ട്ട്‌. ഫെബ്രുവരിയില്‍ മാരുതി വിറ്റത് 137,900 കാറുകളാണ്. 1.2 ലക്ഷം കാറുകളെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതി വിറ്റഴിച്ചത്.

ബലെനോ, പുതുതലമുറ സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ എന്നിവയാണ്‌ മികച്ച മോഡലുകള്‍. മാരുതിയുടെ ബി സെഗ്മന്റ് ഹാച്ച്ബാക്കുകളിലും യൂട്ടിലിറ്റി വാഹന നിരയിലുമാണ് കൂടുതല്‍ വില്പന നടന്നിരിക്കുന്നത്. പുതിയ സ്വിഫ്റ്റിനെ മാരുതി അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ മൂന്നാം തലമുറ ഹാച്ച്ബാക്കിന്റെ ബുക്കിംഗ് വര്‍ധിച്ചത്.

നിലവില്‍ സ്വിഫ്റ്റ് ബുക്കിംഗ് 65,000 പിന്നിട്ടു. 4.99 ലക്ഷം രൂപ മുതലാണ് പുതിയ സ്വിഫ്റ്റിന്റെ വില. ഇത്തവണ സ്വിഫ്റ്റില്‍ മാരുതി നല്‍കിയിട്ടുള്ള എഎംടി പതിപ്പും മോഡലിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.ബുക്കിംഗ് കൂടുതലും സ്വിഫ്റ്റ് എഎംടിക്ക് വേണ്ടിയാണെന്നാണ് വിവരം. പുതുതലമുറ ഡിസൈര്‍ ഒരുങ്ങുന്ന HEARTECT അടിത്തറയില്‍ നിന്നുമാണ് സ്വിഫ്റ്റും വരുന്നത്.

ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലെനോ. HEARTECT അടിത്തറയില്‍ നിന്നുമാണ് ബലെനോയുടെയും ഒരുക്കം.

കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ എസ്‌യുവികള്‍ വിപണിയില്‍ നിലനില്‍ക്കുമ്പോഴും ഉപഭോക്താക്കളുടെ ശ്രദ്ധ ബ്രെസ്സയിലാണ്. 7.2 ലക്ഷം രൂപ മുതലാണ് വിറ്റാര ബ്രെസ്സയുടെ വില ആരംഭിക്കുന്നത്.

Top