മാരുതി എസ്-പ്രെസ്സോ മൈക്രോ എസ്യുവി സെപ്തംബറില്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ന്ത്യന്‍ വാഹന വിപണിയില്‍ വ്യത്യസ്തമായ വാഹനവുമായി മാരുതി എത്തുന്നു. എസ്-പ്രെസ്സോ എന്ന് പേരിട്ടിരിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്യുവിയാവും എസ്-പ്രെസ്സോ. ഈ വര്‍ഷം സെപ്തംബര്‍ മാസം വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സും, പുതുക്കിയ മെക്കാനിക്കല്‍ ഘടകങ്ങളും ചേര്‍ന്ന നൂതന ഡിസൈനാണ് വാഹനത്തിന്. 180 mm ഗ്രൗണ്ട് ക്ലിയറന്‍സും, ഉയര്‍ന്ന സീറ്റിങ്ങുമാണ് വാഹനം പ്രധാനം ചെയ്യുന്നത്. മാരുത് സെലറിയോയെ അനുസ്മരിപ്പിക്കുന്ന പ്രീമിയം അകത്തളമാവും.

വാഹനത്തിന് നിര്‍മ്മാതാക്കള്‍ ഡിജിറ്റല്‍ സ്പീഡോമീറ്ററാവും നല്‍കുക. വാഗണ്‍െആറില്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാവും എസ്-പ്രെസ്സോയിലും വരുന്നത്.

സ്റ്റിയറിങ് മൗണ്‍ടെഡ് കണ്‍ട്രോളുകളും, നിര്‍ബന്ധമായ സുരക്ഷാ ക്രമീകരണങ്ങളും, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍ പാസഞ്ചര്‍ സീറ്റ് എന്നിവയും അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകളുമാണ്.

1.2 ലിറ്റര്‍ പെയ്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും വാഹനത്തില്‍ വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്സാവും വാഹനത്തില്‍. ഇതിന് പിന്നാലെ എസ്-പ്രെസ്സോയുടെ CNG പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Top