ബലെനോ ആര്‍എസിന്റെ വില കുറച്ച് മാരുതി സുസുകി

ന്യൂഡല്‍ഹി: ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസിന്റെ വില കുറച്ച് മാരുതി സുസുകി. ഒരു ലക്ഷം രൂപയാണ് വാഹനത്തിന് കുറച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണു ഡല്‍ഹി ഷോറൂമിലെ പുതിയ വില. കമ്പനിയുടെ മറ്റു മിക്ക മോഡലുകള്‍ക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉല്‍സവകാലം പ്രമാണിച്ചുള്ള ഓഫറുകള്‍ക്കു പുറമേയാണിത്.

രണ്ടുവര്‍ഷം മുമ്പാണ് ബലേനൊയുടെ പ്രീമിയം ഹാച്ച്ബാക്കായ ആര്‍എസിനെ മാരുതി പുറത്തിറക്കുന്നത്. ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായി എത്തിയ ബലെനൊ ആര്‍എസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്. 102 എച്ച്പി കരുത്തുള്ള 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബലെനോ ആര്‍എസിനുള്ളത്.

Top