കാറുകളുടെ വില വര്‍ദ്ധിപ്പിച്ച്‌ മാരുതി സുസുകി; 4.7% വരെ കൂടും

ന്യൂഡല്‍ഹി: കാറുകളുടെ വില വര്‍ദ്ധിപ്പിച്ച്‌ മാരുതി സുസുകി. 4.7 ശതമാനം വരെ വില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

6000 രൂപ മുതല്‍ 9000 രൂപ വരെ ആള്‍ട്ടോയ്ക്ക് വില ഉയരുമെന്നാണ് സൂചന. അതേസമയം വാഗണ്‍ ആറിന് 1500 മുതല്‍ 4000 വരെ രൂപ കൂടുന്നതായിരിക്കും.

എസ് പ്രസോ വില 1500 മുതല്‍ 8000 വര്‍ദ്ധിക്കുമെന്നാണ് അറിയിപ്പ്. എര്‍ട്ടിഗ വില 4000 മുതല്‍ 10,000 വരെ രൂപ വര്‍ദ്ധിക്കും. ബലേനോയ്ക്ക് 3000 മുതല്‍ 8000 രൂപ വരെ കൂടാനും സാധ്യതയുണ്ട്‌.

Top