വാര്‍ഷിക അറ്റകുറ്റപണിയുടെ ഭാഗമായി മാരുതി സുസുക്കിയുടെ മൂന്ന് പ്ലാന്റുകള്‍ അടക്കുന്നു

suzuki

ന്യൂഡല്‍ഹി : വര്‍ഷാവര്‍ഷം നടക്കുന്ന അറ്റക്കുറ്റ പണിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മൂന്ന് പ്ലാന്റുകള്‍ പൂട്ടുന്നു. ഗുരുഗ്രാം, മനേസര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ ആണ് അടക്കുക. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന അറ്റകുറ്റ പണിയുടെ ഭാഗമായാണ് ഈ അടക്കല്‍.

മൂന്നു പ്ലാന്റുകളിലുമായി 1.75 മില്യണ്‍ വാഹനങ്ങളാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്. ഗുരുഗ്രാം, മാനേസര്‍ എന്നിവിടങ്ങളിലെ കമ്പനിയുടെ ശേഷി 1.5 മില്യണ്‍ യൂണിറ്റാണ്. ഗുജറാത്തിലെ ഹന്‍സല്‍പുരിലെ പ്രൊഡക്ഷനാവട്ടെ 250,000 യൂണിറ്റും.

ഗുരുഗ്രാം, മാനേസര്‍, ഗുജറാത്ത് എന്നീ മൂന്നു പ്ലാന്റുകളിലുമായി ഡിസൈര്‍, ബലേനൊ, ആള്‍ട്ടോ, സ്വിഫ്റ്റ്, വാഗണര്‍, വിറ്റാര ബ്രീസ എന്നിങ്ങനെ 16 മോഡല്‍ കാറുകളാണ് പ്രൊഡക്ഷന്‍ നടത്തി കൊണ്ടിരിക്കുന്നത്.

2030 ഓടുകൂടി 5 മില്യണ്‍ കാറുകളാണ് ഇവിടങ്ങളില്‍ നിന്നും പുറത്തിറക്കാനുദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഓരോ പ്ലാന്റിന്റെയും നിര്‍മാണ ശേഷി 2.5 മില്യണ്‍ യൂണിറ്റായി വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Top