പുതിയ സിയാസിന്റെ ബുക്കിംഗ് ആരംഭിച്ച് മാരുതി സുസൂക്കി

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി പുതിയ സിയായിന്റെ ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ച മുതല്‍ നെക്‌സ ഷോറൂമുകളില്‍ ആണ് ബുക്കിംഗ് ആരംഭിക്കുക.

രാജ്യത്ത് ആകെയുള്ള 319 നെക്‌സ ഷോറൂമുകളില്‍ 11,000 രൂപ നല്‍കി സിയാസ് ബുക്ക് ചെയ്യാം. എല്‍ ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് വിത്ത് ഡി ആര്‍ എല്‍, ന്യൂ എല്‍ ഇ ഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പ്, ലോയ് വീല്‍സ് എന്നിവയാണ് സിയാസിന്റെ പ്രത്യേകതകള്‍.

വാഹനത്തിന്റെ ഇന്റീരിയര്‍ അപ്‌ഗ്രേഡഡ് ആണ്. 1500 സി സി ആണ് കപ്പാസിറ്റി. 105 PS മാക്‌സിമം പവറും, 138 Nm torque കരുത്തുമാണുള്ളത്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ന, ടൊയോട്ട യാരിസ് എന്നിവയ്ക്കായിരിക്കും സിയാസ് വെല്ലുവിളി ഉയര്‍ത്തുക.

Top