മാരുതി സുസൂക്കിയുടെ 450-ാമത് ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചു

maruti-suzuki

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി തങ്ങളുടെ 450-ാമത് ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് തിങ്കളാഴ്ച സ്‌കൂള്‍ ആരംഭിച്ചത്. ഇതോടെ സുസൂക്കിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ രാജ്യത്തെ 212 സിറ്റികള്‍ കടന്നതായി അധികൃതര്‍ അറിയിച്ചു. 5 വര്‍ഷം കൊണ്ട് 5.3 ലക്ഷം പേരാണ് സുസൂക്കിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്നും ട്രെയിനിംഗ് പാസായത് എന്നാണ് കണക്കുകള്‍.

എല്ലാവര്‍ഷവും ഇന്ത്യയില്‍ 1.5 ലക്ഷം വാഹന അപകടങ്ങള്‍ ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ കൂടുതലും വാഹനമോടിക്കുന്നവരുടെ അശ്രദ്ധ മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ മാരുതി സുസുക്കി 2005ല്‍ ഒരു ഘടനാപരമായ സമകാലിക ഡ്രൈവിംഗ് പരിപാടിക്കു തുടക്കമിട്ടിരുന്നതായി മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യുട്ടീവ് ആര്‍ എസ് കല്‍സി പറഞ്ഞു. മികച്ച ഡ്രൈവിംഗ് പരിശീലനമാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top