മാരുതി സുസുക്കിയുടെ പുതിയ മോഡലായ ഫ്രോങ്ക്‌സ് എസ്-സിഎന്‍ജി വിപണിയില്‍

പുതിയ ഫ്രോങ്ക്‌സ് എസ്-സിഎന്‍ജി വിപണിയിലെത്തിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. സിഗ്മ വേരിയന്റിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ വേരിയന്റിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ മാനുവല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്‌ബോള്‍ 95,000 രൂപ മാത്രമാണ് കൂടുന്നത്. നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയായിരിയ്ക്കും പുതിയ വാഹനം വില്‍ക്കുന്നത്.

കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഇന്ധനക്ഷമതയാണ് ഫ്രോങ്ക്‌സ് സിഎന്‍ജി അവകാശപ്പെടുന്നത്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഫ്രോങ്ക്‌സിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ പരമാവധി 88.50 bhp പവറും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സിഎന്‍ജി മോഡില്‍ 6,000 rpm-ല്‍ 76 bhp പവറും 4,300 rpm-ല്‍ 98.5 Nm ടോര്‍ക്കുമായിരിക്കും നല്‍കുക. ഫ്രോങ്ക്‌സ് സിഎന്‍ജി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്.

ഫ്രോങ്ക്‌സ് പെട്രോള്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവലിന് പുറമെ 5 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിക്കുന്നു. മുമ്ബ് ബലേനോ RS-ല്‍ സേവനമനുഷ്ഠിച്ചിരുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍ ഫ്രോങ്ക്‌സിലൂടെ മാരുതി തിരികെ കൊണ്ടുവന്നിരുന്നു. ഈ എഞ്ചിന്‍ 98 bhp പവറും 148 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫേര്‍മേഷന്‍ ഡിസ്‌പ്ലേ, കീലെസ് എന്‍ട്രി, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, എന്നിങ്ങനെ ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ഫ്രോങ്ക്‌സ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നു.

Top