Maruti Suzuki Jimny to be launched in India

മാരുതി സുസുക്കി ജിപ്‌സിക്ക് പകരക്കാരനായി എസ് യു വി ജിംനി . സുസുക്കിക്ക് രാജ്യാന്തര വിപണിയിലുള്ള ചെറു എസ് യു വിയായ ജിംനിയെയാണ് രണ്ടാം തലമുറ ജിപ്‌സിയായി ഇന്ത്യയിലെത്തിക്കുന്നത്.

ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ഇന്ത്യയില്‍ ജിപ്‌സിയായി എത്തിയത്. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ജിപ്‌സിയുടെ ജനപ്രിയത വര്‍ദ്ധിച്ചു

ഓണ്‍റോഡും ഓഫ്‌റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്!മെന്റിലേയ്ക്കാണ് അങ്കത്തിനെത്തുന്നത്. 2017 അവസാനത്തില്‍ കമ്പനി ചെറു എസ് യു വിയെ വിപണിയിലെത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സുസുക്കിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലായിരിക്കും.

ബലേനൊയും മാരുതി ഉടന്‍ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്!നിസും നിര്‍മിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ജിംനിയുടെ നിര്‍മാണം മാരുതിയുടെ ഗുജറാത്ത് നിര്‍മാണ ശാലയില്‍ 2017ല്‍ ആരംഭിക്കും.

ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുക. എന്നാല്‍ കമ്പനി ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970 ലാണ് ജപ്പാനീസ് വിപണിയില്‍ ജിംനി എത്തിയത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും പുറത്തിറങ്ങി.

1998 മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക.

തുടക്കത്തില്‍ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ്, 1.4 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്നീ എന്‍ജിനുകളാകും ജിംനിയില്‍ ഉണ്ടാകുക.

ഡീസല്‍ എന്‍ജിന്‍ ഉണ്ടാകാന്‍ ഇടയില്ല എന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. നാല് വീല്‍ ഡ്രൈവ് മോഡലുമായി ജിംനി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

Top