ടാക്സി വിപണിയെ ലക്ഷ്യമാക്കി മാരുതി എര്‍ട്ടിഗ ടൂര്‍ M ; വില 7.99 ലക്ഷം രൂപ

ര്‍ട്ടിഗയുടെ പുതിയ വകഭേദത്തെ മാരുതി വിപണിയിലെത്തിച്ചു. എര്‍ട്ടിഗയുടെ പുത്തന്‍ വകഭേദമായ ടൂര്‍ M നെയാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെട്രോള്‍ പതിപ്പിലെത്തുന്ന മാരുതി എര്‍ട്ടിഗ ടൂര്‍ M -ന് 7.99 ലക്ഷം രൂപയാണ് വില.

മുന്‍വശത്തെ ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, സ്പീഡ് ലിമിറ്റിംഗ് ഫംഗ്ഷന്‍, സ്റ്റിയറിംഗ് മൗംണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ & ബ്ലൂടൂത്ത് എന്നിവയോട് കൂടിയ സ്റ്റീരിയോ എന്നിവയാണ് ടൂര്‍ M -ലെ പ്രധാന സവിശേഷതകള്‍.

വൈദ്യുതമായി ക്രമീകരിക്കാവുന്ന മിററുകള്‍, TFT -യോട് കൂടിയുള്ള MID, എസി വെന്റുകള്‍, ഇരട്ട ടോണ്‍ ഇന്റീരിയര്‍ എന്നിവ മറ്റു സവിശേഷതകള്‍. എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ SHVS എഞ്ചിന്‍ തന്നെ പുതിയ ടൂര്‍ M വകഭേദത്തിലും തുടരും. 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണീ എഞ്ചിന്‍. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

Top