ഓൺലൈൻ ചാനൽ വഴി കറുകൾ വിറ്റ് വൻ ലാഭം നേടി മാരുതി സുസുകി

maruthisusuki

ൽഹി ; ഓൺലൈൻ വില്പനയിൽ വൻ ലാഭം കൊയ്ത് മാരുതി സുസുകി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനികൂടിയായ മാരുതി സുസുകി ഓൺലൈൻ ചാനൽ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകൾ. രണ്ട് വർഷം മുൻപാണ് കമ്പനി ഓൺലൈൻ വഴി വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ രാജ്യത്തെ ആയിരത്തിലേറെ ഡീലർഷിപ്പുകൾ ഓൺലൈൻ വിൽപ്പനയുടെ ഭാഗമാണ്.

ഡിജിറ്റൽ ചാനൽ വഴി ബന്ധപ്പെട്ട് കാറുകളെ കുറിച്ച് ചോദിക്കുന്ന ഉപഭോക്താക്കൾ പത്ത് ദിവസത്തിനുള്ളിൽ കാർ വാങ്ങുന്നതായി കമ്പനി കണ്ടെത്തി. മാരുതി ഓൺലൈൻ ബുക്കിങ് ആരംഭിച്ചത് 2017ലാണ്. ഉപഭോക്താക്കൾ ഓൺലൈൻ ചാനലിനെ സ്വീകരിച്ചതോടെയാണ് വിൽപ്പനയും ഉയർന്നത്.

Top