ഏപ്രിൽ മാസത്തിലും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി

ബ്രാൻഡിന്റെ അരീന കാറുകളിൽ ഗംഭീര ഓഫറുമായി ഈ മാസത്തെ വിൽപ്പനയും പൊടിപൊടിക്കാൻ മാരുതി സുസുക്കി. മാരുതിയുടെ എൻട്രി ലെവൽ കാറായ ആൾട്ടോ 17,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിനൊപ്പം ഈ മാസം സ്വന്തമാക്കാം. അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മാരുതി എസ്-പ്രെസോയ്ക്ക് 14,000 രൂപയാണ് ക്യാഷ് ഡിസ്കൗണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും ലഭ്യമാകും.

ടോൾബോയ് ഹാച്ച്ബാക്കായ വാഗൺആറിന്റെ പെട്രോൾ വേരിയന്റുകൾക്ക് 8,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി മോഡലുകൾക്ക് 13,000 രൂപയുമാണ് ഏപ്രിൽ മാസത്തെ സമ്മാനം.

മാരുതി സെലെറിയോ, സെലേറിയോ X എന്നിവയ്ക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എക്സ്ചേഞ്ച് ബോണസിനൊപ്പം 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

Top