Maruti Suzuki :Increased the price of all models

ഇന്ത്യയിലെ മുന്‍നിരവാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

എല്ലാ മോഡലുകള്‍ക്കും വില വര്‍ധന കഴിഞ്ഞദിവസം മുതല്‍ നിലവില്‍വന്നു. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്.

എസ്യുവി വിറ്റാര ബ്രീസയ്ക്ക് 20,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ബലേനോയുടെ വിലയില്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ജനുവരിയിലാണ് ഇതിന് മുമ്പ് മാരുതി സുസുക്കി വില വര്‍ധിപ്പിച്ചത്. അന്ന് ബലേനോക്ക് 20,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

സെഗ്മെന്റ് അടിസ്ഥാനത്തിലുള്ള ഡിമാന്‍ഡിന്റെയും മറ്റ് അവശ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് ചില മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്നതാണ് മാരുതി സുസുക്കി ഇന്ത്യ നല്‍കുന്ന വിശദീകരണം.

എങ്കിലും ഓഹരി വിപണിയില്‍ 2.41 ശതമാനത്തിന്റെ വളര്‍ച്ച കഴിഞ്ഞ ദിവസവും കമ്പനി നേടിയിരുന്നു.

മാരുതി ഓള്‍ട്ടോ 800 മുതല്‍ ക്രോസ്ഓവര്‍ എസ് ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് 2.4512.03 ലക്ഷമാണ് നിലവിലെ ഡല്‍ഹി എക്‌സ്‌ഷോറും വില.

ഇന്ത്യന്‍ വിപണിയിലെ കരുത്തരായ മാരുതി സുസുക്കി വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റു കമ്പനികളും അധികം വൈകാതെ വിപണി വില വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.

Top