ഉല്‍പ്പാദനം ഉയര്‍ത്തി മാരുതി; യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 18 ശതമാനം വര്‍ദ്ധന

ല്‍പാദനം ഉയര്‍ത്തി മാരുതി സുസുക്കി. 2019 നവംബറില്‍ 1,41,834 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.33 ശതമാനമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. 2018 നവംബറില്‍ 1,35,946 യൂണിറ്റ് ആയിരുന്നു ഉല്‍പാദനം ഉണ്ടായ്ത്.

യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 18 ശതമാനം ഉല്‍പ്പാദനം വരെ വര്‍ദ്ധന നേടിയതായാണ് കണക്ക്. ബ്രെസ, എര്‍ട്ടിഗ, എസ് ക്രോസ് എന്നീ വാഹനങ്ങളുടെ ഉല്‍പ്പാദനത്തിലാണ് വര്‍ദ്ധന ഉണ്ടായത്.

എന്നാല്‍ മിനി കോംപാക്ട് വിഭാഗത്തില്‍ ഉല്‍പാദനം 20.16 ശതമാനം കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ ഉല്‍പ്പാദനമാണ് 2019 നവംബറില്‍ 24,052 യൂണിറ്റുകളായി കുറഞ്ഞത്.

Top