maruti suzuki ignis ready to launch

നപ്രിയ കാറാകാന്‍ എത്തുന്ന മാരുതി സുസുക്കിയുടെ ചെറു കാര്‍ ഇഗ്‌നിസ് എത്തുന്നു.ഈ മാസം ആദ്യം നെക്‌സ വഴി മാരുതി ഇഗ്‌നിസിന്റെ ബൂക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. 11000 രൂപ നല്‍കിയാണ് ഇഗ്‌നിസ് ബുക്ക് ചെയ്യേണ്ടത്.

പെട്രോള്‍ ഡീസല്‍ പതിപ്പുകളുള്ള കാറിന്റെ പെട്രോള്‍ പതിപ്പിന് ആറു മുതല്‍ ഏഴ് ആഴ്ച വരെയും ഡീസല്‍ പതിപ്പിന് ഏഴു മുതല്‍ എട്ടു ആഴ്ച വരെയുമാണ് കാത്തിരിപ്പ് പരിധി. ഓട്ടമാറ്റിക്ക്, മാനുവല്‍ വകഭേദങ്ങളില്‍ പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. പതിനൊന്ന് വകഭേദങ്ങളിലായി ഒമ്പത് കളറുകളില്‍ ഇഗ്‌നിസ് ലഭിക്കും.

മാരുതിയുടെ ആദ്യ ക്രോസ്ഓവര്‍ എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഇഗ്‌നിസിന് കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രെസയ്ക്ക് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 4.5 ലക്ഷം മുതല്‍ 8 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഇഗ്‌നിസ് നിര്‍മാണ നിലവാരത്തിലും ഫീച്ചറുകളിലും മാരുതിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരിക്കും.

ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇഗ്‌നിസില്‍ സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി എയര്‍ബാഗ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ എന്നിവയുണ്ടാകും.

ഹര്‍മെന്‍ കര്‍ഡോണ്‍ മ്യൂസിക് സിസ്റ്റമായിരിക്കും കാറില്‍. ഹര്‍മെന്‍ മ്യൂസിക് സിസ്റ്റം ഘടിപ്പിക്കുന്ന ആദ്യ മാരുതി വാഹനവും ഇഗ്‌നിസ് തന്നെ. സ്മാര്‍ട്‌ഫോണ്‍ ഇന്റഗ്രേറ്റ് ചെയ്യാവുന്ന മ്യൂസിക് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലെയുമുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നാലുമീറ്ററില്‍ താഴെ നീളമുണ്ടാകുന്ന സബ്‌കോംപാക്റ്റ് വിഭാഗത്തിലേക്കാണ് ഇഗ്‌നിസ് എത്തുക. കാറിന് 3679 എംഎം നീളവും 1660 എംഎം വീതിയുമുണ്ടാകും. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിനുമായാണ് ഇഗ്‌നിസ് എത്തുക.

അഞ്ചു ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസ്, മഹീന്ദ്രയുടെ കെയുവി 100, ഉടന്‍ പുറത്തിറങ്ങുന്ന ടാറ്റ നെക്‌സണ്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക. മാരുതി നെക്‌സയുടെ വൈബ് സൈറ്റില്‍ മൂന്നാമത്തെ വാഹനമായി ഇഗ്‌നിസ് സ്ഥാനം പിടിച്ചിട്ടുണ്ട്.

Top