വരവിന് മുന്നോടിയായി എസ്‌-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ മാരുതി പുറത്തുവിട്ടു

പുതിയ എസ്‌-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ മാരുതി പുറത്തുവിട്ടു.

സെപ്തംബര്‍ 28-ന് ഔദ്യോഗികമായി അവതരിക്കാനിരിക്കുന്ന ഈ പുതിയ എസ്‌യുവിയുടെ ബുക്കിംഗ് മാരുതി ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

പുതിയ സ്‌റ്റൈലിംഗോടെയുള്ള അപ്‌ഡേറ്റഡ് ഫ്രണ്ട് പ്രൊഫൈലാണ് എസ്‌-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതുക്കിയ ബമ്പറും, വീതിയേറിയ ലോവര്‍ ഗ്രില്ലും, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും അടങ്ങുന്ന എസ്‌-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപഭംഗി മികച്ചതാണ്.

s-cross-fffffffff

16 ഇഞ്ച് അലോയ് വീലുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇടംപിടിക്കുന്നത്.

സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലായാണ് പുതിയ മാരുതി എസ്‌-ക്രോസ് ലഭ്യമാവുക.

അഗ്രസീവ് ഗ്രാഫിക്‌സിന്റെ പിന്തുണ നേടിയ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് 2017 എസ്‌-ക്രോസിന്റെ റിയര്‍ എന്‍ഡ് ഹൈലൈറ്റ്.

സാറ്റിന്‍ ക്രോം ആക്‌സന്റ്, പിയാനൊ ബ്ലാക് സെന്റര്‍ കണ്‍സോള്‍, ലെതര്‍ ഫിനിഷ് ആംറെസ്റ്റ്, സോഫ്റ്റ്ടച്ച് ഡാഷ്‌ബോര്‍ഡ്, സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് എസ്‌-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍.

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് മാരുതി എസ്‌-ക്രോസ് എത്തുക.

90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.3 ലിറ്റര്‍ എഞ്ചിന്‍.

Top