ആൾട്ടോ K10 ന്റെ വില വീണ്ടും കുറച്ച് മാരുതി സുസുക്കി

നപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി തങ്ങളുടെ പല കാറുകൾക്കും ഈ മാസം മികച്ച വർഷാവസാന കിഴിവുകൾ വാഗ്‍ദാനം ചെയ്യുന്നു. ഇതിന്റെ എൻട്രി ലെവലും രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറുമായ ആൾട്ടോ K10 യും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാറിന് കമ്പനി 54,000 രൂപ വരെ കിഴിവ് നൽകുന്നു. ക്യാഷ് ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയ്‌ക്കൊപ്പം ഈ കിഴിവ് ലഭിക്കും. 3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ പ്രാരംഭ വില. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, ഈ മാസം ഈ കാർ നിങ്ങൾക്ക് നല്ലൊരു ഓപ്ഷനായി മാറും.

അൾട്ടോ K10-ൽ ലഭ്യമായ കിഴിവുകളെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ പെട്രോൾ മോഡലിന് 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. അതിന്റെ സിഎൻജി മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്‍കൌണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. സിഎൻജി മോഡലിൽ കോർപ്പറേറ്റ് കിഴിവ് ലഭ്യമാകില്ല. അൾട്ടോ K10 മൊത്തത്തിൽ എട്ട് വേരിയന്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും വാങ്ങാം.

ഈ ഹാച്ച്ബാക്കിന് പുതിയ-ജെൻ കെ-സീരീസ് 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ ഉണ്ട്. ഈ എഞ്ചിൻ 49kW(66.62PS)@5500rpm-ന്റെ കരുത്തും 89Nm@3500rpm-ൽ പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവൽ വേരിയൻറ് ലിറ്ററിന് 24.39 കിലോമീറ്ററുമാണ് മൈലേജ് നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, അതിന്റെ സിഎൻജി വേരിയന്റിന്റെ മൈലേജ് 33.85 കിമി ആണ്.

കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ഹെർടെക്ക് അടിസ്ഥാനമാക്കിയുള്ളതാണ് അൾട്ടോ കെ 10. ഏഴ് ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ ആൾട്ടോ K10 ന് ഉള്ളത്. എസ്-പ്രെസോ, സെലേരിയോ, വാഗൺ ആർ എന്നിവയിൽ ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കമ്പനി ഇതിനകം നൽകിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കൂടാതെ, ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ് കേബിൾ എന്നിവയും പിന്തുണയ്ക്കുന്നു. സ്റ്റിയറിംഗ് വീലിനും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. ഇതിൽ, സ്റ്റിയറിങ്ങിൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ മൗണ്ടഡ് കൺട്രോൾ നൽകിയിട്ടുണ്ട്.

ഈ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റിവേഴ്സ് പാർക്കിംഗ് സെൻസർ എന്നിവയ്‌ക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ലഭിക്കും. ഇതോടൊപ്പം ആൾട്ടോ കെ10ന് പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്റ് ഫ്രണ്ട് സീറ്റ് ബെൽറ്റും ലഭിക്കും. സുരക്ഷിതമായ പാർക്കിംഗിനായി റിവേഴ്സ് പാർക്കിംഗ് സെൻസറുകളോടും കൂടി ഇത് ലഭ്യമാകും. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും കാറിലുണ്ട്. സ്പീഡ് ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാൻ സാധിക്കും.

Top