കയറ്റുമതിയില്‍ തിരിച്ചടിയെങ്കിലും മാരുതി വില്പനയില്‍ വന്‍ വര്‍ധനവ്‌

കൊച്ചി: മെയ് മാസത്തെ കാര്‍ വില്പനയില്‍ മികച്ച നേട്ടവുമായി മാരുതി. കഴിഞ്ഞ മാസത്തില്‍ 1.37 ലക്ഷം കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.3 ശതമാനം വളര്‍ച്ച വില്പനയില്‍ കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞത് നേട്ടമായി. ആള്‍ട്ടോ, ബലെനോ, വാഗണ്‍ ആര്‍ എന്നീ മോഡലുകളാണ് വില്പനയില്‍ മുന്നിട്ടു നിന്നത്. കൂടാതെ യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര, ബ്രെസ, എര്‍ട്ടിഗ എന്നീ മോഡലുകള്‍ക്കും മെയ് മാസത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു.

കഴിഞ്ഞ മാസം ആഭ്യന്തര മാര്‍ക്കറ്റില്‍ 1.31 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതിലൂടെ 15.5 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായത്.എന്നാല്‍ മാരുതി കാറുകളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപെടുത്തിയിരിക്കുകയാണ്. കയറ്റുമതിയില്‍ 36.3 ശതമാനം ഇടിവ് ഉണ്ടായി. 6286 കാറുകള്‍ മാത്രമാണ് വിദേശത്തേക്ക് അയക്കാന്‍ കഴിഞ്ഞത്. മിഡ് സൈസ് മോഡലായ സിയസിന്റെ വില്പനയില്‍ തിരിച്ചടി നേരിട്ടു. ഈ മോഡലിന്റെ വില്പന മെയ് മാസത്തില്‍ 8. 9 ശതമാനത്തിന്റെ കുറവുണ്ടായി.

Top