എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മാരുതി

മാരുതി സുസുക്കിയുടെ എംപിവി വാഹനമായ എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 8.87 ലക്ഷം രൂപയാണ് പുതിയ സിഎന്‍ജി പതിപ്പിന്റെ വില. ടാക്സി വാഹനങ്ങള്‍ക്കായി എര്‍ട്ടിഗ സിഎന്‍ജിയുടെ ടൂര്‍ എം എന്ന പതിപ്പും കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നുണ്ട്. 8.82 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില. വൈറ്റ്, സില്‍വര്‍, മാഗ്മ ഗ്രേ, ചുവപ്പ്, നീല എന്നീ നിറങ്ങളിലാണുള്ളത്. ടീര്‍ എം പതിപ്പിന് വെള്ള, കറുപ്പ്, സില്‍വര്‍ എന്നീ മൂന്ന് കളറുകളിലായിരിക്കും ലഭിക്കുക.

1.5 ലിറ്റര്‍ എഞ്ചിന്‍ 6000 rpm ല്‍ 91 bhp കരുത്തും 122 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും വാഹനത്തിലുണ്ടാവുക. ലിറ്ററിന് 26.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ പതിപ്പിന്റെ 1.5 ലിറ്റര്‍ എഞ്ചിനില്‍ 104 bhp കരുത്തും 138 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ 4 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സിമിഷന്‍ എന്നീ വകഭേദങ്ങളിലും വാഹനം ലഭിക്കും.

സിഎന്‍ജി എര്‍ട്ടിഗക്ക് Vxi പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. എഞ്ചിന്‍ ഇമോബിലൈസര്‍, റിമോട്ട് സെട്രല്‍ ലോക്കുകള്‍, ഫാബ്രിക് സീറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ക്യാബിനുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, എംഐഡി സ്‌ക്രീനുള്ള അലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയോടു കൂടിയ എബിഎസ് സംവിധാനം, ചൈല്‍ഡ് ലോക്ക്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ പ്രത്യേകതകളാണ്.

Top