ഒന്നര പതിറ്റാണ്ട് പിന്നിട്ട് മാരുതി സുസുക്കി ഡിസയര്‍

ന്നര പതിറ്റാണ്ടായി നിരത്തിലോടുന്ന സുസുക്കി ഡിസയര്‍ ഇതുവരെ 25 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്. 2008 ലാണ് സ്വിഫ്റ്റിന്റെ പതിപ്പായി ഡിസയര്‍ എത്തുന്നത്. Lxi,Vxi, Zxi,Zxi Plus എന്നീ നാല് വാരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്.

വിപണിയിലെത്തി ഒറ്റ വര്‍ഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പന പൂര്‍ത്തിയാക്കി. 651ലക്ഷം രൂപ മുതല്‍ 9.39 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ഡിസയര്‍ 2015 എത്തിയപ്പോഴേക്കും വാഹനത്തിന്റെ 10ലക്ഷം യൂണിറ്റ് വിറ്റു. 2019-20 വര്‍ഷത്തില്‍ വാഹനം 20 ലക്ഷം കിടക്കുകയും മൂന്നു വര്‍ഷം കൊണ്ട് 25 ലക്ഷം യൂണിറ്റ് വില്‍പനയായി ഉയര്‍ത്തുകയും ചെയ്തു .

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്നുവെങ്കിലും ബി.എസ് 6-ലേക്ക് മാറിയതിന് പിന്നാലെ ഡീസല്‍ മോഡല്‍ പിന്‍വലിക്കുകയും ഏറെ വൈകാതെ സി.എന്‍.ജി. മോഡല്‍ എത്തിക്കുകയും ചെയ്തു. 12 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് ഡിസയര്‍ എത്തുന്നത്. 89 ബി .എച്ച്.പി . പവറും 113 എന്‍.എം. ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്റെ പവര്‍. ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഡിസയറിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷമെത്തിയേക്കും.

 

Top