Maruti Suzuki Baleno RS To Sport Premium Interior Launch

നിലവിലുള്ള ബലെനോ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌പോര്‍ടി ലുക്കോടും അതുപോലെ ഇന്റീരിയറിലും പ്രീമിയം ലുക്ക് നല്‍കത്തക്കവിധത്തിലുള്ള ഫീച്ചറുകളുമായിട്ടായിരിക്കും ബലെനോ ആര്‍ എസ്‌ അവതരിക്കുക.

ലെതര്‍ അപ്‌ഹോള്‍സ്ട്രി, ആര്‍എസ് ബ്രാന്റിംഗുള്ള സീറ്റുകള്‍, പ്രത്യേകം ഫ്‌ലോര്‍ മാറ്റുകള്‍, അലൂമിനിയം പെഡലുകള്‍ എന്നീ സവിശേഷതകളാണ്‌
അകത്തളത്തിലെ പുതുമകള്‍.

7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ബലെനോ ആര്‍എസിന്റെ സവിശേഷതകളില്‍ പെടും.

നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കാണ് ആര്‍എസില്‍ നല്‍കിയിരിക്കുന്നത്. ഫിയറ്റിന്റെ അബ്രാത്ത് പുണ്ടോയാണ് ഈ ഫീച്ചറുള്ള മറ്റൊരു കാര്‍. ഇന്ത്യയില്‍ ബലെനോ ആര്‍എസ് ആയിരിക്കും

ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുള്ള മിതമായ വിലയ്ക്കുള്ള ഒരേയൊരു കാര്‍

സുരക്ഷാ ഫീച്ചറുകളായി പറയാവുന്നത് ഡ്യുവല്‍ എയര്‍ ബാഗും എബിഎസുമാണ്. ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഈ കാറിന്റെ ഏറ്റവും വലിയ സവിശേഷത.

മാരുതിയില്‍ നിന്നുള്ള ആദ്യത്തെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണിത്. 110ബിഎച്ച്പിയും 170എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്

ട്രാന്‍സ്മിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഈ എന്‍ജിനില്‍ ഘടിപ്പിക്കുക.

ഈ കാറില്‍ പാഡല്‍ ഷിഫ്റ്റും ഉള്‍പ്പെടുത്തുന്നതായിരിക്കും.

നിലവിലുള്ള ബലെനോ മോഡലുകളില്‍ നിന്ന് എന്തുകൊണ്ടും ഒരുപടി മുന്നിട്ട്‌നില്‍ക്കുമെന്ന് പറയാവുന്ന ഡിസൈന്‍ ശൈലിയാണ് ആര്‍എസിനുള്ളത്.

മുന്നിലും പിന്നിലുമായി സ്‌പോര്‍ടി ബംബറും കൂടാതെ പിന്നിലെ ബംബറില്‍ ഫോക്‌സ് ഡിഫ്യൂസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ ബൈസെനോണ്‍ ഹെഡ്‌ലാമ്പാണ് മറ്റൊരു സവിശേഷത.

ഫിയറ്റ് അബ്രാത്ത് പുണ്ടോ, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ ജിടി എന്നിവരായിരിക്കും ബലെനോ ആര്‍എസിനെ നേരിടാനായി വിപണിയില്‍ കച്ചക്കെട്ടി നില്‍ക്കുന്നവര്‍

Top