Maruti Suzuki Baleno ‘made in India’ begins exporting to Japan

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച മാരുതിസുസുക്കി കാര്‍ ബലേനൊ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. മാര്‍ച്ചില്‍ ബലേനൊ ജപ്പാന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും.

1,800 ബലേനൊ ഹാച്ച്ബാക്ക്‌സ് ആണ് ആദ്യം കയറ്റുമതി ചെയ്തത്. കാറുകള്‍ മാരുതിയുടെ ഹരിയാനയിലെ പ്ലാന്റില്‍ നിന്നും ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴിയാണ് ജപ്പാനിലെത്തിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണു ജപ്പാനിലേക്കുള്ള ബലേനൊ കയറ്റുമതിയില്‍ പ്രതിഫലിക്കുന്നതെന്നു സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടി.സുസുക്കി പറഞ്ഞു. തുറമുഖ സാമീപ്യം പരിഗണിച്ചും കയറ്റുമതി സാധ്യത വിപുലീകരണം ലക്ഷ്യമിട്ടും ഗുജറാത്തില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പുതിയ കാര്‍ നിര്‍മാണശാല സ്ഥാപിക്കുന്നുണ്ട്.

ആഭ്യന്തര വിപണിയില്‍ മികച്ച വരവേല്‍പ്പാണ് ബലേനൊയ്ക്കു ലഭിച്ചത്. നിലവില്‍ എണ്‍പതിനായിരത്തിലേറെ ബുിംഗുകള്‍ ബലേനൊയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ബലേനൊ ലോകവ്യാപകമായി 100 വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

Top