: സിഎന്‍ജിയില്‍ ശ്രദ്ധയൂന്നാന്‍ മാരുതി, ഈ വര്‍ഷം വില്‍ക്കുക ആറ് ലക്ഷം സിഎൻജി വാഹനങ്ങൾ

സാമ്പത്തിക വര്‍ഷം ആറ് ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കാന്‍ രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. മാരുതി സുസുക്കി നിലവില്‍ അതിന്റെ 15 മോഡലുകളില്‍ ഒമ്പത് സിഎന്‍ജി പവര്‍ട്രെയിന്‍ ഉപയോഗിച്ച് വില്‍ക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ അതിന്റെ സിഎന്‍ജി ശ്രേണി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ് കമ്പനി എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവശ്യ ഘടകങ്ങളുടെ വിതരണ സാഹചര്യത്തെ ആശ്രയിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നാല് മുതല്‍ ആറ് ലക്ഷം വരെ സിഎന്‍ജി യൂണിറ്റുകള്‍ വില്‍ക്കാനാണ് മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) ലക്ഷ്യമിടുന്നതെന്ന് കമ്പനിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2.3 ലക്ഷം സിഎന്‍ജി യൂണിറ്റുകള്‍ വിറ്റു. കമ്പനി നിലവില്‍ അതിന്റെ 15 മോഡലുകളില്‍ ഒമ്പത് സിഎന്‍ജി പവര്‍ട്രെയിന്‍ ഉപയോഗിച്ച് വില്‍ക്കുന്നു, വരും ദിവസങ്ങളില്‍ അതിന്റെ സിഎന്‍ജി പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

Top