മൈക്രോ എസ് യു വി ശ്രേണിയില്‍ എസ്-പ്രസോയുമായി മാരുതി

മൈക്രോ എസ് യു വി ശ്രേണിയില്‍ പുതിയ വാഹനവുമായി മാരുതി. എസ്-പ്രസോ എന്ന വാഹനമാണ് മാരുതി അവതരിപ്പിക്കുന്നത്.നേര്‍ത്ത ഹെഡ്ലാമ്പും ഹണി കോംമ്പ് ഡിസൈന്‍ നല്‍കിയിട്ടുള്ള എയര്‍ഡാമും ബ്ലാക്ക് ഫിനീഷ് പ്ലാറ്റിക് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമാണ് എസ്-പ്രസോ ന്റെ സവിശേഷതകള്‍.

കോംപാക്ട് എസ്യുവി ശ്രേണിയില്‍ മാരുതിയുടെ പ്രതിനിധിയായ വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലാണ് ഈ വാഹനം എത്തുന്നത്.

സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറിന് കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്ന് സൂചനയുണ്ട്.

Top