Maruti S-Cross Attracts Rs. 2-3 Lakh Discount

മാരുതി സുസൂക്കിയുടെ എസ് ക്രോസ്സ് പ്രീമിയം ക്രോസ്സോവര്‍ മോഡല്‍ ഇപ്പോള്‍ 3 ലക്ഷം രൂപവരെ വിലക്കിഴിവില്‍ ലഭിക്കും. വിപണിയില്‍ ഈ വാഹനത്തിന് തെറ്റായ വിലയിടലാണ് മാരുതി നടത്തിയതെന്ന വാദം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനെ ന്യായീകരിക്കുന്നതാണ് പുതിയ വിലക്കിഴിവ് പ്രഖ്യാപനം.

പ്രീമിയം കാറുകളുടെ ഇടത്തിലേക്ക് കയറിനില്‍ക്കാനുള്ള മാരുതിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എസ് ക്രോസ്സ് വിപണിയിലെത്തുന്നത്. തുടക്കത്തില്‍ തരക്കേടില്ലാത്ത ബുക്കിങ് ലഭിച്ചുവെങ്കിലും അത് തുടരാന്‍ മാരുതിക്ക് സാധിച്ചില്ല.

നെക്‌സ എന്നു പേരായ പ്രത്യേക ഷോറൂമുകള്‍ വഴിയാണ് എസ് ക്രോസ്സ് വിറ്റഴിക്കുന്നത്. പ്രീമിയം കാറുകള്‍ മാത്രം വില്‍ക്കാനായി സൃഷ്ടിച്ചതാണ് ഈ ഷോറൂം സംവിധാനം.

രണ്ട് ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ളതും 1.6 ലിറ്റര്‍ ശേഷിയുള്ളതുമാണ് ഈ എന്‍ജിനുകള്‍. 1.6 ലിറ്ററിന്റെ ടര്‍ബോ എന്‍ജിന്‍ 1750 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്നു. 118 കുതിരശക്തിയാണ് എന്‍ജിനുള്ളത്. ഈ എന്‍ജിന്‍ ലിറ്ററിന് 23.65 കിലോമീറ്റര്‍ മൈലേജ് പുറത്തെടുക്കുന്നു. 1.3 ലിറ്റര്‍ എന്‍ജിന്‍ 89 കുതിരശക്തിയാണ് ഉല്‍പാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 22.70 കിലോമീറ്റര്‍. 1.3 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 23.65 കിലോമീറ്റര്‍ മൈലേജാണ്. 1.6 ലിറ്റര്‍ എന്‍ജിന്‍ ലിറ്ററിന് 22.07 കിലോമീറ്റര്‍ മൈലേജ് പകരും.

Top