വാഹന വില്‍പ്പനയില്‍ കുറവ്; മാരുതിയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്

ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി ജീവനക്കാരുടെ നിയമനം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. മാരുതിയുടെ സെയില്‍സ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരുടെയും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും എണ്ണത്തില്‍ ആറു ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തിനിടയില്‍ കമ്പനിയില്‍ വില്‍പ്പനയിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമെന്നാണ് വിവരം. ജൂണ്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് 18,845 താത്കാലിക ജീവനക്കാരാണ് മാരുതിയുടെ സെയില്‍സ് വിഭാഗത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1,181 പേരുടെ കുറവാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്.

15,892 സ്ഥിരം ജീവനക്കാര്‍ മാരുതി സുസുക്കിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ ജോലിക്ക് ഭീഷണിയില്ലെന്നും കമ്പനി അറിയിച്ചു. പത്ത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് മാരുതിക്ക് ജൂലൈയില്‍ ഉണ്ടായിരിക്കുന്നത്. 98,210 വാഹനങ്ങളാണ് കഴിഞ്ഞ മാസം മാരുതി നിരത്തിലെത്തിച്ചത്. അതേസമയം, 2018 ജൂലൈയില്‍ അത് 1,54,150 എണ്ണമായിരുന്നെന്നാണ് സെയില്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top