മൂന്ന് പുതിയ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങി മാരുതി

maruthi

ന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മൂന്ന് പുതിയ വാഹനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ എത്താനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റിലൂടെ പുത്തന്‍ മോഡലുകളുടെ വരവിന് മാരുതി തുടക്കം കുറിക്കും.

മൂന്നാം തലമുറ സ്വിഫ്റ്റിന്റെ അവതരണത്തിന് പിന്നാലെ പുതുതലമുറ വാഗണ്‍ആറും, പുത്തന്‍ എര്‍ട്ടിഗ എംപിവിയും മാരുതി നിരയില്‍ സ്ഥാനം പിടിക്കും. വിപണിയില്‍ പോര് മുറുകുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിഷ്‌കരിച്ച കാറുകളുമായുള്ള മാരുതിയുടെ വരവ്.

പൊളിച്ചെഴുതിയ പുതുലമുറ സ്വിഫ്റ്റിനെയാണ് മാരുതി അവതരിപ്പിക്കുന്നതില്‍ ഒന്ന്‌.  ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി കാര്‍ കൂടിയാണ് മൂന്നാം തലമുറ സ്വിഫ്റ്റ്.

ഭാരം കുറഞ്ഞ HEARTECT അടിത്തറയിലാണ് പുത്തന്‍ സ്വിഫ്റ്റ് ഒരുങ്ങുന്നത്. പഴയ മോഡലിലും ഏറെ ഭാരക്കുറവിലാകും പുത്തന്‍ സ്വിഫ്റ്റ് വന്നെത്തുക.

2013 ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഷോയില്‍ വെച്ചാണ് മാരുതിയുടെ മറ്റൊരു മോഡല്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ സുസൂക്കി ആദ്യമായി കാഴ്ചവെച്ചത്. വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഏഴ് സീറ്റര്‍ പരിവേഷത്തിലാകും പുത്തന്‍ പതിപ്പിന്റെ കടന്നുവരവ്.

ടൊയോട്ട ഇന്നോവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള എംപിവിയാണ് മാരുതി എര്‍ട്ടിഗ. 2012 ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ച എര്‍ട്ടിഗയെ 2016 ലാണ് ചെറിയ മിനുക്കുപണികളോടെ മാരുതി വീണ്ടും കാഴ്ചവെച്ചത്.

Top