ഉല്‍പ്പാദന-വിതരണ ചിലവ് കൂടുതല്‍ ; മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു

Maruti cars

ന്ത്യയില്‍ മാരുതി കാറുകളുടെ വില വര്‍ധിച്ചു. ജനുവരി 10 മുതല്‍ കാറുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഉല്‍പ്പാദന വിതരണ ചെലവ് ഏറിയതാണ് വിലവർധിക്കാന്‍ കാരണമെന്ന് മാരുതി അറിയിച്ചു.

വിപണിയില്‍ എത്തുന്ന എല്ലാ മാരുതി കാറുകള്‍ക്കും വിലവര്‍ധനവ് ബാധകമാണ്. എന്നാല്‍ ഓരോ മോഡലുകളിലും എത്രത്തോളമാണ് വില വര്‍ധനവ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കാറുകളില്‍ 1,700 രൂപ മുതല്‍ 17,000 രൂപ വരെയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്.

എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ പ്രീമിയം ക്രോസ്ഓവര്‍ എസ്‌ക്രോസ് വരെ നീളുന്നതാണ് മാരുതിയുടെ ഇന്ത്യന്‍ കാര്‍ നിര. ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വിലക്കുറവ് രേഖപ്പെടുത്തിയിരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാറുകളുടെ വില മാരുതി കുറച്ചത്.

മാരുതിക്ക് പുറമെ ഹ്യുണ്ടായി, ഹോണ്ട, മഹീന്ദ്ര, ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടുന്ന കാര്‍ നിര്‍മ്മാതാക്കളും വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Top