മികച്ച അഞ്ച് ഹാച്ച്ബാക്കുകൾക്ക് ആകർഷകമായ വിലക്കിഴിവുമായി മാരുതി

maruti

2022 ലെ ഉത്സവ സീസണിൽ കച്ചവടം കൂട്ടുന്നതിനായി രാജ്യത്തെ വിവിധ കാർ നിർമ്മാതാക്കൾ അവരുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി വാഗൺആർ, ആൾട്ടോ 800, ആൾട്ടോ കെ10, സ്വിഫ്റ്റ്, സെലേരിയോ എന്നിവ ഉൾപ്പെടെയുള്ള തങ്ങളുടെ മികച്ച അഞ്ച് ഹാച്ച്ബാക്കുകൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

മാരുതി വാഗൺആർ ഹാച്ച്ബാക്കിൽ (മാനുവൽ, എഎംടി വേരിയന്റുകൾ) വാങ്ങുന്നവർക്ക് 31,000 രൂപ വരെ കിഴിവ് ലഭിക്കും . അടിസ്ഥാന ട്രിമ്മുകൾക്ക് 15,000 രൂപ കിഴിവ് ലഭിക്കുമ്പോൾ, റേഞ്ച്-ടോപ്പിംഗ് ട്രിമ്മുകൾ 5,000 രൂപ വിലക്കിഴിവിൽ ലഭ്യമാണ്. വാഗൺആർ നിലവിൽ 1.0 എൽ, 1.2 ലിറ്റർ ഡ്യുവൽജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനുകളിൽ യഥാക്രമം 67 ബിഎച്ച്‌പിയും 90 ബിഎച്ച്‌പിയും നൽകുന്നു. ഹാച്ച്ബാക്കിന്‍റെ സിഎൻജി പതിപ്പിൽ 57bhp പവർ നൽകുന്ന CNG കിറ്റോടുകൂടിയ 1.0L പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

മാരുതി സുസുക്കി ആൾട്ടോ 800-ന് 36,000 രൂപ വിലക്കിഴിവ് ലഭിക്കും. ഈ ഹാച്ച്ബാക്കിന്റെ അടിസ്ഥാന ട്രിമ്മുകൾക്ക് 11,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. 796 സിസി, 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് അള്‍ട്ടോ 800ന് കരുത്തേകുന്നത്. ഇത് ലിറ്ററിന് 22.74 കിലോമീറ്റർ മൈലേജ് വാഗ്‍ദാനം ചെയ്യുന്നു. ഇതിന്റെ സിഎൻജി പതിപ്പ് 30.46km/kg ഇന്ധനക്ഷമത നൽകുന്നു.

പുതുതായി പുറത്തിറക്കിയ മാരുതി ആൾട്ടോ K10 ന് 39,500 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു . മാനുവൽ, എഎംടി വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കും. ഡിസ്‌കൗണ്ട് ബ്രേക്കപ്പിൽ 17,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യവും ഉൾപ്പെടുന്നു. ഹര്‍ടെക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 67bhp, 1.0L K10C പെട്രോൾ എഞ്ചിനിലാണ് പുതിയ മാരുതി അൾട്ടോ K10 വരുന്നത്.

ജനപ്രിയ മോഡലായ മാരുതി സ്വിഫ്റ്റ് മൊത്തം 47,000 രൂപ വരെ കിഴിവോടെ ലഭ്യമാണ് . എഎംടി വേരിയന്റുകളിൽ മാത്രമാണ് ഈ ഓഫര്‍. ഹാച്ച്ബാക്കിന്റെ മാനുവൽ പതിപ്പിൽ ഉപഭോക്താക്കൾക്ക് 47,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ, 90 ബിഎച്ച്പി, 1.2 എൽ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ, 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് സ്വിഫ്റ്റ് വരുന്നത്.

Top