മാരുതിയുടെ പുതിയ എംപിവി XL6 അടുത്തമാസം ഇന്ത്യന്‍ വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി എത്തുന്ന XL6 അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും.

വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഉയര്‍ന്ന പതിപ്പിന് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടായേക്കും. ബിഎസ് VI നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും XL6 പതിപ്പില്‍ ഉണ്ടാവുക.

105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും ട്രാന്‍സ്മിഷന്‍ XL6 ന് ഡീസല്‍ പതിപ്പുണ്ടാകാന്‍ സാധ്യതയില്ല.

പരിഷ്‌ക്കരിച്ച് ഗ്രില്‍, പുതിയ ഹെഡ്ലാമ്പുകള്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ എര്‍ട്ടിഗയില്‍ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കും. പൂര്‍ണമായും കറുത്ത കളറിലുള്ള പ്രീമിയം ഇന്റീരിയറായിരിക്കും. ഡാഷ്ബോര്‍ഡും സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയുടേതുപോലെയായിരിക്കും. നാല് ക്യപ്റ്റന്‍ സീറ്റും ഏറ്റവും പിന്നിലെ സീറ്റ് ബെഞ്ച് രീതിയിലുമാണുള്ളത്. പുതിയ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും.

Top