ജിപ്‌സിക്കു പകരക്കാരനായി ‘ജിമ്‌നി’യെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ജിപ്‌സിക്കു പകരക്കാരനായി ജിമ്‌നിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ പൊതുമേഖല വാഹന നിര്‍മ്മാണ സ്ഥാപനമായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്.

മൂന്ന് പതിറ്റാണ്ട് കാലത്തോളമായി ഇന്ത്യന്‍ നിരത്തില്‍ തുടരുന്ന നിറസാന്നിധ്യമാണ് മാരുതി ജിപ്‌സി.

ഇന്ത്യയില്‍ ലഭ്യമായ വിലകുറഞ്ഞ 4*4 വാഹനങ്ങളില്‍ ഏറ്റവും പ്രചാരമുള്ള മോഡലുകളില്‍ പ്രഥമസ്ഥാനമാണ് മാരുതി ജിപ്‌സിയ്ക്ക്.

യൂറോപ്യന്‍, ജാപ്പനീസ് വിപണികളില്‍ ലഭ്യമായ രാജ്യാന്തര മോഡല്‍ ജിമ്‌നിയെ, ഉടന്‍ തന്നെ ജിപ്‌സിക്ക് പകരക്കാരനായി മാരുതി സുസൂക്കി അവതരിപ്പിക്കുമെന്നാണ് സൂചന.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിപ്‌സി നിരയ്ക്ക് പകരമായി പുതുതലമുറ ജിമ്‌നിയെ മാരുതി സുസുകി ഇന്ത്യയില്‍ എത്തിക്കും.

ഷാര്‍പ്പ്, ബോക്‌സി ഡിസൈനാണ് ജിമ്‌നിയുടെ ഹൈലൈറ്റ്. നിലവിലെ ജിപ്‌സിക്ക് സമാനമായ 4*4 സിസ്റ്റമാകും ജിമ്‌നിയില്‍ സുസുകി നല്‍കുക.

ഗ്രില്ലിലേക്ക് ചേര്‍ന്നിരിക്കുന്ന റോഡ് ഹെഡ്‌ലാമ്പുകള്‍ ജിപ്‌സിയെ അനുസ്മരിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ക്ലാഡിംഗോട് കൂടിയ ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചുകളും മോഡലിന്റെ എക്സ്റ്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധേയം.

അടിമുടി പരുക്കന്‍ ലുക്കിലാണ് പുതുതലമുറ ജിമ്‌നി വന്നെത്തുക എന്നാണ് സൂചന.

മാരുതി ഇഗ്‌നിസിന് സമാനമായ ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ജിമ്‌നിയുലുള്ളത്. ബലെനോ RS ന് കരുത്ത് പകരുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ തന്നെയാകും ജിമ്‌നിയ്ക്കും ലഭിക്കുക.

അതേസമയം, 110 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍. ഒരുപക്ഷെ, എക്സ്റ്റന്‍ഡഡ് വീല്‍ബേസ് വേര്‍ഷനും ജിമ്‌നിയ്ക്ക് ലഭിച്ചേക്കാം.

2012 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് മാരുതി സുസൂക്കി ആദ്യമായി മൂന്നാം തലമുറ ജിമ്‌നിയെ ഇന്ത്യയില്‍ കാഴ്ചവെച്ചത്.
ബലെനോയും ഡിസൈറും ഒരുങ്ങുന്ന സമാന പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ ജിമ്‌നിയും വന്നെത്തുക.

2017 ടോക്കിയോ മോട്ടോര്‍ഷോയില്‍ വെച്ചാണ് ജിമ്‌നിയെ സമര്‍പ്പിക്കാന്‍ സുസൂക്കി പദ്ധതിയിടുന്നത്.

Top