maruti high growth

ദീപാവലിയുടെ ആദ്യ ദിനത്തില്‍ 30,000 വാഹനങ്ങള്‍ വിറ്റഴിച്ച് ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുകയാണ് മാരുതി.

ഒരു മാസം കൊണ്ട് മറ്റ് നിര്‍മ്മാതാക്കള്‍ വിറ്റഴിക്കുന്നത്ര യൂണിറ്റാണ് മാരുതി ഒറ്റൊയൊരു ദിവസത്തില്‍ വിറ്റഴിച്ചത്.

മുന്‍പെങ്ങുമില്ലാത്ത തരം നേട്ടമാണ് മാരുതിക്ക് ഇത്തവണയുണ്ടായിരിക്കുന്നത്. നവരാത്രി ദീപാവലിയോടനുബന്ധിച്ച് മാരുതി നല്‍കിയ ഓഫറുകളും വില്പന വര്‍ധിപ്പിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം സെപ്തംബറില്‍ മൊത്തം കാര്‍ വില്പന 2,74,659 യൂണിറ്റുകളോളമായിരുന്നു. ഇതില്‍ എതിരാളികെ തോല്പിച്ച് 1,32,321 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നേടിയെടുത്തിരിക്കുന്നത്.

മറ്റൊരു നിര്‍മ്മാതാക്കള്‍ക്കും നേടിയെടുക്കാന്‍ കഴിയാത്ത ഏതാണ്ട് അമ്പത് ശതമാനത്തോളം വില്‍പനയാണ് മാരുതി കാര്‍മേഖലയില്‍ നേടിയെടുത്തത്.

മാരുതിയുടെ ജനപ്രിയ വാഹനമായ വിറ്റാരബ്രെസ, ബലെനോ മോഡലുകള്‍ വമ്പിച്ച രീതിയില്‍ വിറ്റഴിച്ചു. മുന്‍പേ തന്നെ ഈ രണ്ട് മോഡലുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന വില്പനമാനിച്ച് മാരുതി ഇവയ്ക്കുള്ള വെയിറ്റിംഗ് പിരീഡും വര്‍ധിപ്പിച്ചിരുന്നു.

ഈ ഉത്സവക്കാലത്ത് ഒരുവിധമെല്ലാ കാര്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ക്കും വില്പനയില്‍ പൊതുവെ നല്ലൊരു ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതില്‍ എടുത്തുപറയേണ്ടതായിട്ടുള്ള നേട്ടം കൊയ്തിരിക്കുന്നത് മാരുതി മാത്രമാണ്.

മാരുതിക്കാറുകള്‍ക്ക് പുറമെ റിനോ ക്വിഡ്, ഡാറ്റ്‌സന്‍ റെഡിഗോ, ടാറ്റ ടിയാഗോ, ഹ്യുണ്ടായ് ക്രേറ്റ എന്നീ വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതായിട്ടാണ് സൂചന ലഭിച്ചിരിക്കുന്നത്.

Top