മാര്‍ച്ചില്‍ വമ്പന്‍ വിലക്കുറവ് വാഗ്ദാനം ചെയ്ത് മാരുതി

രാജ്യത്തെ ഓട്ടോമൊബൈല്‍ ഭീമനായ മാരുതി തങ്ങളുടെ നാലുചക്ര വാഹനങ്ങള്‍ക്ക് മാര്‍ച്ചില്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാരുതി അരീന ഡീലര്‍മാര്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ബോണസുകളും മറ്റ് ആനുകൂല്യങ്ങളും ഏകദേശം മുഴുവന്‍ മോഡല്‍ ലൈനപ്പിലും വാഗ്ദാനം ചെയ്യുന്നു.

കഴിഞ്ഞ മാസത്തെ അതേ കിഴിവുകള്‍ ഈ മാസവും ലഭിക്കുമ്പോള്‍ മാരുതിയുടെ താങ്ങാനാവുന്ന മോഡലുകളെ കൂടുതല്‍ വില കുറച്ചതാക്കുന്നു. അതേസമയം ബ്രെസ കോംപാക്ട് എസ്യുവിക്കും എര്‍ട്ടിഗ എംപിവിക്കും ഓഫറുകളൊന്നുമില്ല. മാരുതി ആള്‍ട്ടോ K10, എസ്-പ്രെസോ, വാഗണ്‍ ആര്‍, സെലേരിയോ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയ്ക്ക് ഫെബ്രുവരിയിലെ അതേ കിഴിവുകള്‍ ഈ മാസവും ലഭിക്കുന്നു.

Top