മാരുതിയുടെ കരുത്തായ എര്‍ട്ടിഗ അടുത്ത മാസം നിരത്തിലെത്തും

എംപിവി ശ്രേണിയില്‍ മാരുതിയുടെ കരുത്തായ എര്‍ട്ടിഗ അടുത്ത മാസം നിരത്തിലെത്തും. പിന്നാലെ തന്നെ വാഗണ്‍ആറിന്റെ പുതുതലമുറ വാഹനം നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് മാരുതി.

രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായാണ് ഇത്തവണയും വാഗണ്‍ആര്‍ എത്തുന്നത്. ഗ്രില്ലിലും ഹെഡ്‌ലൈറ്റിനുമാണ് പ്രധാനമാറ്റം. ഇതിന് പുറമെ, പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്.

വീല്‍ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഹാച്ച്ബാക്കുകളില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്ന വാഹനമാണ് വാഗണ്‍ആര്‍. എന്നാല്‍ പുതുതായെത്തുന്ന വാഗണ്‍ആറിന്റെ ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും നല്‍കുന്നുണ്ട്.

മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന എന്‍ജിന്‍ തന്നെയാണ് പുതിയ വാഗണ്ആറിനും കരുത്ത് പകരുന്നത്. 1.0 ലിറ്റര്‍മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകും. ബിഎസ് ആറ് നിലവാരത്തിലുള്ള എന്‍ജിനിലായിരിക്കും പുത്തന്‍ വാഗണ്‍ആര്‍ പുറത്തിറക്കുക.

ഒരു മാസം 18000 വാഗണ്‍ആര്‍കള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബെസ്റ്റ് സെല്ലിങ് കാറുകളില്‍ ആദ്യ അഞ്ചില്‍ ഇടംനേടിയ വാഗണ്‍ആര്‍ ഇതുവരെ 20 ലക്ഷം വാഹനങ്ങള്‍നിരത്തിലെത്തിച്ചിട്ടുണ്ട്.

Top